GREAT FATHER MALAYALAM MOVIE 2017
REVIEW
സ്ലോ മോഷനും മാസ്സ് ഡയലോഗുകളും മാത്രമുള്ള ബിലാലിന്റെ രണ്ടാം വരവും അല്ല ഡേവിഡ് നൈനാൻ...!!
സ്വന്തം അച്ഛനെ സൂപ്പർ ഹീറോ ആയി കാണാനുള്ള എല്ലാ മക്കളുടെയും ആഗ്രഹം കൊണ്ട് ഡേവിഡിന്റെ മകൾ പറയുന്ന പൊങ്ങച്ചങ്ങൾ ഒഴിച്ചു നിർത്തിയാൽ വരുന്നവരും പോകുന്നവരും നായകനെ പുകഴ്ത്തുന്ന ആറു തലയുള്ള അറുമുഖന്റെ വീര വാദ ഡയലോഗുകൾ കുത്തി കേറ്റിയ ഫാൻസ് മസാലയുമല്ല ഗ്രേറ്റ് ഫാദർ....
ഒറ്റ വാക്കിൽ ഒന്നാന്തരം ത്രില്ലർ..!! ഞെട്ടിപ്പിക്കുന്ന നല്ലൊരു ട്വിസ്റ്റോട് കൂടി അവസാനിക്കുന്ന നല്ല ത്രില്ലർ...!! സംവിധാന പരിചരണത്തിൽ സാദൃശ്യം കൂടുതൽ ജീത്തു ജോസഫിന്റെ മെമ്മറീസിനോട്..!
പല കാലങ്ങളിലായി പല വിജയ സിനിമകളുടെയും ഭാഗമായ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയത്തെ മുഴുനീള ത്രില്ലർ ചിത്രമായി അർഹിക്കുന്ന ഗൗരവത്തോടെ ഒരുക്കിയ ഹനീഫ് അധേനിക്ക് ആദ്യത്തെ കയ്യടി...
ആദ്യ പകുതിയിലെ ഇമോഷണൽ രംഗങ്ങൾക്കും, പ്രത്യേകിച്ചും കൈ വീശി എന്ന ഗാനം തുടങ്ങും മുന്നേ ഉള്ള സീനിൽ കാർ സ്റ്റീയറിങ്ങിന്റെ മുകളിൽ വെച്ചു കൈ വിറയ്ക്കുന്ന രംഗമൊക്കെ അസാധ്യമാക്കിയ മമ്മൂക്കയ്ക്ക് അടുത്ത കയ്യടി.
മമ്മൂക്കക്കൊപ്പം കട്ടക്ക് പിടിച്ചു നിന്ന ആര്യയും കയ്യടി അർഹിക്കുന്നു.
ആരാധക ആരവങ്ങളിൽ അവസാനിക്കേണ്ടതല്ല, തീയ്യേറ്ററിൽ എല്ലാ തരം പ്രേക്ഷകരും ഒഴുകിയെത്തി സ്വീകരിക്കേണ്ട സിനിമയാണ് ഗ്രേറ്റ് ഫാദർ.
A Perfect Family Thriller...!!!
Thank You August Cinema for this.
Genuine Report
rating : 3.4/5
tags: greatfather review,greatfather trailer,greatfather songs,greatfather songs download)
Please share your valuable comments below
No comments:
Post a Comment